Sunday, December 15, 2013
Monday, February 18, 2013
കാലമിനിയുമുരുളും, വിഷുവരും
വര്‍ഷംവരും, തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ് വരും
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കരിയം
വരിക സഖീ, അരികത്തു ചെര്‍ന്നുനില്‍ക്കൂ ....
പഴയൊരു മന്ത്രം സ്മരിക്കാം
അന്ന്യോന്യം ഊന്നുവടികളായ് നില്‍ക്കാം ....
ഹാ സഫലമീയാത്ര!!!!
എന്‍ എന്‍ കക്കാടിന്റെ പ്രശസ്തമായ "സഫലമീയാത്ര" എന്ന കവിതയിലെ വരികള്‍
ഈ കവിത വായിച്ചപ്പോള്‍ അനുഭവപ്പെടാത്ത ഒരു സുഖം ജി വേണുഗോപാലിന്റെ ശബ്ദത്തില്‍ "കാവ്യഗീതികള്‍" എന്ന ആല്‍ബം കേട്ടപ്പോള്‍ അനുഭവപ്പെട്ടു ഒരുപാടു ഒരുപാടു നന്ദി......
Thursday, January 10, 2013
അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു കൂട്ടുവാന്‍ കൂട്ടിലെക്കൊര്‍മ്മതന്‍
കിളികളൊക്കെ പറന്നുപോകുന്നതും
ഒരു നിമിഷം മറന്നോ പരസ്പരം
മിഴികളില്‍ നമ്മെ നഷ്ടപ്പെടുന്നോ
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും
പറയുവാനുണ്ട് പോന്ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ ചുണ്ടില്‍ തുളുംബുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്ത്തുവാനവാതെ
തൊണ്ടയില്‍ പിടയുകനോരെകാന്ത രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും
കനകമൈലാഞ്ചി നീരില്‍ തുടുത്ത
നിന്‍ വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരനമെട്ടെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞുപോയ നിന്‍
കുങ്കുമതരി പുരണ്ട ചിദംബര സന്ധ്യകള്‍
മരണവേഗത്തിലോടുന്ന വണ്ടികള്‍
നഗരവീഥികള്‍ നിത്യപ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുവരുകള്‍
ചില നിമിഷത്തിലെകാകിയാം പ്രാണന്‍
അലയുമര്‌ത്തനയ് ഭൂതയനങ്ങളില്‍
ഇരുലിലപ്പൊഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടല്‍ ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദിക്കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുവാന്‍
സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍....
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "സന്ദര്‍ശനം" എന്ന കവിത
Subscribe to:
Posts (Atom)